Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : All India

ഓ​ൾ ഇ​ന്ത്യ പോ​ലീ​സ് വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്കം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഓ​​​​ൾ ഇ​​​​ന്ത്യ പോ​​​​ലീ​​​​സ് വോ​​​​ളി​​​​ബോ​​​​ൾ സെ​​​​പാ​​​​ക് താക്രോ ക്ല​​​​സ്റ്റ​​​​ർ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ന്നു മു​​​​ത​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പാ​​​​ള​​​​യം ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ നാ​​​​യ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ തു​​​​ട​​​​ങ്ങും. അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് അ​​​​ർ​​​​ലേ​​​​ക്ക​​​​ർ വൈ​​​​കു​​​​ന്നേ​​​​രം 4.30നു ​​​​നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

ഓ​​​​ൾ ഇ​​​​ന്ത്യ പോ​​​​ലീ​​​​സ് സ്പോ​​​​ർ​​​​ട്സ് ക​​​​ണ്‍​ട്രോ​​​​ൾ ബോ​​​​ർ​​​​ഡി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ്. എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു പു​​​​റ​​​​മെ ആസം റൈ​​​​ഫി​​​​ൾ​​​​സ്, ബി​​​​എ​​​​സ്എ​​​​ഫ്, സി​​​​ഐ​​​​എ​​​​സ്എ​​​​ഫ്, സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ്, ഐ​​​​ടി​​​​ബി​​​​പി, ആ​​​​ർ​​​​പി​​​​എ​​​​ഫ്, എ​​​​സ്എ​​​​സ്ബി തു​​​​ട​​​​ങ്ങി​​​​യ 33 സേ​​​​ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള ടീ​​​​മു​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും.

1105 ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. 767 പു​​​​രു​​​​ഷ​​​​ന്മാ​​​​രും 338 സ്ത്രീ​​​​ക​​​​ളു​​​​മു​​​​ണ്ട്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ വി​​​​വി​​​​ധ സ്റ്റേ​​​​ഡി​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ. വെ​​​​ള്ള​​​​യ​​​​ന്പ​​​​ലം ജി​​​​മ്മി ജോ​​​​ർ​​​​ജ് സ്റ്റേ​​​​ഡി​​​​യം, മൈ​​​​ലം ജി​​​​വി രാ​​​​ജ സ്പോ​​​​ർ​​​​ട്സ് സ്കൂ​​​​ൾ, കാ​​​​ല​​​​ടി വോ​​​​ളി​​​​ബോ​​​​ൾ ക്ല​​​​ബ്, പ​​​​ട്ടം കെ​​​​എ​​​​സ്ഇ​​​​ബി സ്റ്റേ​​​​ഡി​​​​യം, കാ​​​​ര്യ​​​​വ​​​​ട്ടം എ​​​​ൽ​​​​എ​​​​ൻ​​​​സി​​​​പി സ്റ്റേ​​​​ഡി​​​​യം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ എ​​​​ട്ട് കോ​​​​ർ​​​​ട്ടു​​​​ക​​​​ളാ​​​​ണ് സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

Latest News

Up